കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് കേന്ദ്രസഹായം തേടി; ധവളപത്രം ഉടൻ

ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമൻയും ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസന പദ്ധതികൾ, സാമ്പത്തിക പ്രശ്നങ്ങൾ, മുൻഗണനാ മേഖലകൾ എന്നിവ വിശദമായി അവതരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തതായും, അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനത്തിനുള്ള കടമെടുപ്പ് പരിധിയിൽ ഇളവ് നൽകണമെന്ന ആവശ്യവും മുന്നോട്ടുവച്ചതായി അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഇറക്കിയ സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനം നിലനിന്നത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ അത് പിൻവലിച്ചതായും അദ്ദേഹം വിശദീകരിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന പങ്കുവെയ്പ്പ് മാറ്റം സംസ്ഥാനത്തിന് അധിക ബാധ്യത സൃഷ്ടിച്ചിട്ടുണ്ടെന്നും കിഫ്ബിയുടെ ബാധ്യതകൾ സംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button