69 കാരിയുടെ വയറ്റിൽ 25 വർഷമായി കൂറ്റൻ മുഴ, പുതുജീവനേകി ട്രൈബൽ താലൂക് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം

പാലക്കാട് : കാൽ നൂറ്റാണ്ടുകാലമായി വയറ്റിൽ വളർന്ന വൻ മുഴയുമായി (Colonic Mesentric Cyst) കഴിഞ്ഞിരുന്ന 69 വയസ്സുകാരി കമലാവതിക്ക് ശസ്ത്രക്രിയയിലൂടെ വിജയകരമായി പുതുജീവൻ നൽകി കോട്ടത്തറ ട്രൈബൽ താലൂക് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. സർജൻ ഡോ. മിഥുന്‍റെറെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ഇന്ന് അതീവ സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കമലാവതി പൂർണ്ണമായി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയിലുടനീളം അനസ്തേഷ്യ വിഭാഗം കൈകാര്യം ചെയ്തത് ഡോ. രാഹുൽ, ഡോ. വർഷ എന്നിവരായിരുന്നു. നഴ്സിംഗ് ഓഫീസർമാരായ അജിത്, അരുൺ, ശ്രീദേവി, ഗീതു, സിന്ധു, ആതിര ടെക്നീഷ്യന്മാരായ ജെസ്വിൻ, കൃഷ്ണപ്രിയ, അഭിഷേക്, വിസ്മയ, ഷഹാന, മറ്റു ജീവനക്കാരായ പ്രജീഷ, കൈലാഷ്, ശോഭന എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. സർജറി വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ ആശുപത്രി സൂപ്രണ്ട് ഡോ ഷിജിൻ ജോൺ ആളൂർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button