പ്രശാന്തിനെ മ്യൂസിയം പോലീസിൽ നിയമിച്ചതിനെതിരെ കോൺഗ്രസിൽ വ്യാപക വിമർശനം

തിരുവനന്തപുരം: ഇടത് അനുകൂല പോലീസ് അസോസിയേഷൻ നേതാവ് R Prashanth മ്യൂസിയം പോലീസ് സ്റ്റേഷനിൽ SHO ആയി നിയമിച്ചതിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ പത്ത് വർഷക്കാലം പോലീസിലെ അസോസിയേഷൻ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സമയത്ത് കോൺഗ്രസ് അനുഭാവമുള്ള നിരവധി പോലീസുകാരെ സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിമറിച്ച് ദ്രോഹിച്ചുവെന്ന ഗുരുതര ആരോപണം ഉയർത്തിയാണ് കോൺഗ്രസിനുള്ളിൽ പ്രതിഷേധം ഉയരുന്നത്. അമ്പലമുക്ക് സ്വദേശിയായ നേതാവിന് താമസസ്ഥലത്തിന് സമീപമുള്ള മ്യൂസിയം സ്റ്റേഷനിൽ തന്നെ ചുമതല ലഭിച്ചതിനെ “പ്രത്യേക പരിഗണന”യായാണ് വിമർശകർ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരം സിറ്റി പോലീസിലെ ചില വിഭാഗങ്ങൾ സ്പെഷ്യൽ ബ്രാഞ്ചിനെയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിനെയും ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റം ചെയ്യിക്കുകയും സസ്പെൻഡ് ചെയ്യിക്കുകയും ചെയ്തുവെന്ന ആരോപണവും ഉയരുന്നുണ്ട്. അത്തരത്തിലുള്ള “കോക്കസുകളുടെ” സ്വാധീനത്തിൽ നിന്ന് പോലീസുകാരെ സംരക്ഷിക്കാൻ നേതൃത്വം ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അതേസമയം, പാർട്ടിക്കായി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ അവഗണിക്കപ്പെടുകയാണെന്ന വികാരവും ഉയരുന്നുണ്ട്. പ്രത്യേകിച്ച് തൊഴിൽ ലഭ്യതയിലും സ്ഥാപനങ്ങളിലെ നിയമനങ്ങളിലും രാഷ്ട്രീയ പക്ഷപാതമുണ്ടെന്നാരോപിച്ചാണ് വിമർശനം. Rajiv Gandhi Institute ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് അവസരം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സിപിഎം അനുഭാവികൾക്ക് മുൻഗണന ലഭിക്കുന്നുവെന്നുമാണ് ആരോപണം.

“സമരങ്ങളിലും പ്രതിഷേധങ്ങളിലും പ്രവർത്തകരെ മുൻനിരയിൽ ഉപയോഗിക്കുമ്പോൾ, അധികാരത്തിലെത്തിയ ശേഷം അവരെ ചേർത്ത് നിർത്താൻ നേതൃത്വം തയ്യാറാകണമെന്നും പ്രവർത്തകർ വിമർശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button