ഏകാധിപതിയെ പോലെ പിണറായി; സിപിഐ യോഗത്തിൽ രൂക്ഷ വിമർശനം

Idukkiയിൽ ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ മുൻ മുഖ്യമന്ത്രി Pinarayi Vijayan നെതിരെ രൂക്ഷ വിമർശനം. ഏകാധിപതിയെ പോലെ പ്രവർത്തിച്ചുവെന്നും ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കുന്ന പരാമർശങ്ങളാണ് മുഖ്യമന്ത്രിയായിരിക്കെ നടത്തിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഇടതുപക്ഷ നേതാക്കളുടെ ശരീരഭാഷ തന്നെ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കാണാത്തതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

M. V. Govindan തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങൾ പാർട്ടി ക്ലാസുകളായി മാറിയെന്നും ജില്ലാ യോഗത്തിൽ വിമർശിച്ചു. മുൻ എംഎൽഎ E. S. Bijimol ഉൾപ്പെടെയുള്ള പ്രാദേശിക നേതൃത്വത്തെയും വിമർശിച്ചു.

അതേസമയം, Thiruvananthapuram ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനെതിരെ വിമർശനം ശക്തമായി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അദ്ദേഹത്തിന്റെ ധാർഷ്ട്യവും ജനങ്ങളോട് അകന്നുനിന്ന സമീപനവുമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

പ്രായപരിധിയിൽ പിണറായിക്ക് മാത്രം ഇളവ് നൽകിയതെന്തിനെന്ന ചോദ്യവും ഉയർന്നു. പാർട്ടി പ്രവർത്തകരോടുള്ള സമീപനം ഉൾപ്പെടെ നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button