ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു,​ ഗർഭിണി വെന്തുമരിച്ചു

കോഴിക്കോട് ; കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാറിലുണ്ടായിരുന്ന ഗർഭിണി വെന്തുമരിച്ചു. കോഴിക്കോട് കക്കറമുക്ക് സ്വദേശി ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. ലാലുവിന് ഗുരുതര പരിക്കേറ്റു,​ പേരാമ്പ്ര ചെറുവണ്ണൂരിലാണ് സംഭവം. ലാലുവും ഭാര്യ സോനുവും ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ലാലുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. ഇതിനിടെ കാർ പെട്ടെന്ന് ലോക്കായതിനാൽ ഗർഭിണിയായ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. തുടർന്ന് വലിയ സ്‌ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തി പൂർണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിൻസീറ്റിൽ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button