V. D. Satheesan ഉമ്മൻ ചാണ്ടിയുടെ വസതിയിൽ; പഴയ ഓർമ്മകൾ പങ്കുവെച്ച് വികാരാധീനനായി

.തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി V. D. Satheesan Oommen Chandyയുടെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ കണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ കഴിഞ്ഞില്ലെന്നത് തന്റെ രാഷ്ട്രീയജീവിതത്തിലെ വലിയ നഷ്ടമാണെന്ന് പറഞ്ഞു.

2006 മുതൽ 2011 വരെയുള്ള കാലഘട്ടം തന്റെ ജീവിതത്തിലെ സുവർണകാലമായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന Oommen Chandy സഭയിൽ അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയതും രാഷ്ട്രീയ വളർച്ചയിൽ നിർണായകമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

“മന്ത്രിയാകാത്തത് അല്ല, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാത്തതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. അധികാരത്തിന്റെ പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കരുത് എന്ന പാഠമാണ് അദ്ദേഹത്തിൽ നിന്ന് പഠിച്ചത്,” എന്നും വി ഡി സതീശൻ പറഞ്ഞു.

ഇതിനിടെ, Pinarayi Vijayanയെ കാണാൻ പോകുമെന്നും ഇന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതായും അദ്ദേഹം അറിയിച്ചു.

Chandy Oommen പ്രതികരിക്കുമ്പോൾ, കേരളത്തെ നയിക്കാൻ ഏറ്റവും യോഗ്യൻ വി ഡി സതീശനാണെന്നും, ഉമ്മൻ ചാണ്ടിയെ പോലെ ജനങ്ങളോടൊപ്പമുള്ള നേതാവായി അദ്ദേഹം മാറുമെന്ന് വിശ്വാസമുണ്ടെന്നും പറഞ്ഞു. പിതാവിനോടുള്ള സ്നേഹത്തിന്റെ അടയാളമായാണ് വി ഡി സതീശന്റെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button