കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഓഫീസിൽ എസി പൊട്ടിത്തെറി; അറ്റകുറ്റപ്പണിക്കിടെ രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സ്‌പോർട്സ് കൗൺസിലിന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ എസി പൊട്ടിത്തെറിച്ച് അപകടം. അറ്റക്കുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിന് വേണ്ടിയാണ് ടെക്നീഷ്യന്മാർ എത്തിയത്. ഈ സമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു.

ഗ്യാസ് സിലിണ്ടർ കൈയിൽ പിടിച്ച ടെക്നീഷ്യന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പൊട്ടിത്തെറിയിൽ ഓഫീസിന് പുറത്ത് നിർത്തിയിട്ട കാറിന്റെ ചില്ലുകൾ വരെ തകർന്നിട്ടുണ്ട്. ഓഫീസിലും ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അധികം ജീവനക്കാർ ഈ സമയത്ത് ഓഫീസിൽ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button