കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന് കോടികള്‍ മുടക്കാന്‍ കമ്പനികള്‍ റെഡി

0

കൊച്ചി ; കേരളത്തിലെ മാലിന് സംസ്‌കരണത്തിന് കോടികള്‍ മുടക്കാന്‍ തയ്യാറായി കമ്പനികള്‍ മുന്നോട്ടുവന്നു. കേരളത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊന്നാനിയിലെ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിനൊപ്പം മംഗ്ലുരുവിലെ നിക്ഷേപകരും ചേര്‍ന്നപ്പോള്‍ വിജയകരമായ കഥയാണ് ഫാബ്‌കോ, മുക്ക പ്രോട്ടീസ് എന്നീ കമ്പനികളുടേത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ നിക്ഷേപക സംഗമത്തിനെത്തിയ ഈ കമ്പനി പ്രതിനിധികള്‍ കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ എത്ര കോടികള്‍ വേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
ഭക്ഷ്യമാലിന്യത്തില്‍ നിന്ന് ഈച്ചയുടെ ലാര്‍വ വളര്‍ത്തി അതില്‍ നിന്ന് പ്രോട്ടീന്‍ ഉത്പാതിപ്പിക്കുകയാണ് ഈ രണ്ട് കമ്പനികളും. പ്രോട്ടീനാണ് മത്സ്യതീറ്റയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. സൗന്ദര്യ ഉത്പന്നങ്ങള്‍ക്ക് വേണ്ട പ്രോട്ടീന്‍ എണ്ണയും ലാര്‍വയില്‍ നിന്ന് ലഭിക്കും.ഫാബ്‌കോ കൊച്ചി ബ്രഹ്മപുരത്ത് നിന്ന് ദിവസവും 50 ടണ്‍ മാലിന്യത്തില്‍ നിന്ന് 5 ടണ്ണിലേറെ പ്രോട്ടീന്‍ ഉത്പാതിപ്പിക്കുന്നുണ്ട്. ദര്‍ഗന്ധമില്ല, മലിന ജലവുമില്ല എന്നതാണ് ഇവരുടെ പ്രത്യേകത. അതോടെയാണ് മാംഗ്ലൂരില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ മുക്ക പ്രോട്ടീന്‍ ഫാബ്‌കോയുടെ 51 ശതമാനം ഓഹരി എടുത്തത്. ഇപ്പോല്‍ ഇവയുടെ സംയുക്ത സംരംഭം ബെംഗ്ലുരുവില്‍ ദിവസവും 300 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മാണത്തിലാണ്. തിരുവനന്തപുരത്ത് 150 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായെന്ന് മുക്ക പ്രോട്ടീന്‍ സിഇഒ മുഹമ്മദ് ആരിഫും ഫാബ്‌കോ ഡയറക്ടര്‍ പി എ ലത്തീഫും അറിയിച്ചു. ദുബായില്‍ ഇതേ പ്ലാന്റ് സ്ഥാപിക്കുന്നതിനും തുടക്കമായി.

LEAVE A REPLY

Please enter your comment!
Please enter your name here