ഭരണവിരുദ്ധ കൊടുങ്കാറ്റിൽ സിപിഎം കോട്ടകൾ തകർന്നു’ യുഡിഎഫ് ജാഗ്രത പാലിക്കണം; എ.കെ. ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരത്തിൽ സിപിഎമ്മിന്റെ പാരമ്പര്യ കോട്ടകൾ പോലും തകർന്നടിഞ്ഞുവെന്ന് A. K. Antony പറഞ്ഞു. എന്തുചെയ്താലും ചോദിക്കാൻ ആരുമില്ലെന്ന അഹങ്കാരമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്നും അതേ തെറ്റ് യുഡിഎഫ് ആവർത്തിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
ജനവികാരം മാനിച്ചായിരിക്കണം പുതിയ സർക്കാർ പ്രവർത്തിക്കേണ്ടതെന്നും, സി.പി.എം ചെയ്ത പിഴവുകൾ യുഡിഎഫിന് ആവർത്തിക്കാതിരിക്കണമെന്നും ആന്റണി പറഞ്ഞു. സംസ്ഥാനത്തിന്റെ തകർന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കൾ എല്ലാവരും യോഗ്യരാണെന്നും അഭിപ്രായപ്പെട്ടു. പാർട്ടിക്കുള്ളിലെ ചർച്ചകളും തർക്കങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇടതുപക്ഷത്തിന്റെ തകർച്ചയിൽ കുത്തിനോവിക്കാൻ താനില്ലെന്നും, എന്നാൽ അവർ തെറ്റായ നടപടികൾ തിരുത്തണമെന്നും ആന്റണി കൂട്ടിച്ചേർത്തു.



