അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആലപ്പുഴയില്‍ നഴ്സ് മരിച്ചു

ആലപ്പുഴ അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യ മോൾ (26) അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഒരു മാസം മുമ്പാണ് രോഗലക്ഷണങ്ങൾ ആദ്യം പ്രകടമായത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ വീണ്ടും ശക്തമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആരോഗ്യനില കൂടുതൽ ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്നതിനായി ബെംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസങ്ങൾക്ക് മുമ്പാണ് ആര്യ നാട്ടിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *