മലപ്പുറം വണ്ടൂരിലും’ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്സ്: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം വീണ്ടും ചൂടുപിടിക്കുന്നു

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, മലപ്പുറം വണ്ടൂരിലും വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിന്റെ അടുത്ത വിശ്വസ്തൻ എ പി അനിൽകുമാറിന്റെ മണ്ഡലമായ വണ്ടൂരിലാണ് സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’യായി വാഴ്ത്തുന്ന ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

‘വി.ഡി.എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്ന വാചകങ്ങളാണ് ഫ്ലെക്സുകളിലുള്ളത്. വണ്ടൂർ ബൈപാസ് റോഡിലും പൂക്കളത്തുമാണ് പ്രധാനമായും ഈ ബോർഡുകൾ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം തവനൂരിലും സമാനമായ രീതിയിൽ വി.ഡി. സതീശനെ പിന്തുണച്ച് ബോർഡുകൾ ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *