നിതിൻ രാജന്റെ കുടുംബത്തിന് നീതിക്കായി കായികതാരങ്ങൾ ഓടി

തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. എൽ നിതിൻ രാജിന്റെ മരണത്തിന് കാരണക്കായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് മൂന്ന് ദേശീയ കായിക താരങ്ങൾ പ്രതിഷേധാത്മകമായി ഓടി. ലിംഗ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ് ധനുവച്ചപുരം സ്വദേശി എസ് ബാഹുലേയൻ, പേരൂർക്കട സ്വദേശി വിനു, വെങ്ങാനൂർ സ്വദേശി ശ്രീനിവാസൻ എന്നിവരാണ് ഓടിയത്. മൂവരും നിതിൻ രാജിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം നീതിക്കായി നെടുമങ്ങാട് വരെ പ്രതിഷേധാത്മകമായി ഓടുകയായിരുന്നു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുക എന്ന പ്ലക്കാർഡ് പിടിച്ചായിരുന്നു ഓട്ടം. ഇതുപോലെ ഓടി നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കായികതാരമാണ് എസ് ബാഹുലേയൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *