വിഡ‍ി സതീശനെതിരെ ഒളിയമ്പുമായി അജയ് തറയിൽ

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച സജീവമായി തുടരുകയാണ്. ഫലം വരുന്നതിന് മുന്നെ കിട്ടാത്ത മുഖ്യമന്ത്രി ചർച്ച പരസ്യ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് വി ഡി സതീശനെതിരെ ഒളിയമ്പുമായി കോൺ​ഗ്രസ് നേതാവ് അജയ് തറയിൽ എത്തിയിരിക്കുന്നത്.

ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് ഉയർന്നു വന്നവർ വേണം ഭരണത്തലപ്പത്ത് എത്താൻ എന്നാണ് അജയ് തറയിലിൻ്റെ പരാമർശം. നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല മുഖ്യമന്ത്രിയാകേണ്ടതെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട എം എൽ എ മാരായിരിക്കുമെന്നും എം എൽ എമാർക്ക് പുറത്തുനിന്നും മുഖ്യമന്ത്രിമാർ കേരളത്തിലുണ്ടായിട്ടുണ്ടെന്നും അജയ് തറയിൽ തുറന്നടിച്ചു. ഇതോടെ നേതാക്കൾക്കിടയിൽ പോര് മുറുകിയതിൻ്റെ കൂടുതൽ ഉദ​ഹരണങ്ങളാണ് പുറത്ത് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *