കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയെ തെരഞ്ഞ് പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിനിടയിലൊരാൾ താക്കോൽ ഉപയോഗിച്ച് രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു. തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയെ തെരഞ്ഞ് പൊലീസ്



