ആര് കേബിൾ കുരുങ്ങി ചാവാൻ പോകുന്നുവോ എന്തോ ?

തിരുവനന്തപുരം : വഴുതക്കാട് ട്രാൻസ് ടവറിലെ പാർക്കിംഗ് ഏരിയയിൽ ഗുരുതര അപകട സാധ്യത ഉയരുന്നു. പാർക്കിംഗ് സ്ഥലത്ത് കേബിളുകൾ അശ്രദ്ധമായി ചുറ്റി വച്ചിരിക്കുന്നതിനാൽ വാഹനങ്ങളുമായി എത്തുന്നവർക്കും നടന്ന് പോകുന്നവർക്കും ഒരുപോലെ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.
പ്രത്യേകിച്ച് രാത്രിസമയങ്ങളിലും തിരക്കേറിയ സമയങ്ങളിലും ഈ കേബിളുകൾ ശ്രദ്ധയിൽപ്പെടാതെ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. കേബിളുകൾ നിലത്ത് പരക്കെ കിടക്കുന്നത് മൂലം ആളുകൾ വഴുതി വീഴാനും, വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് പരാതികൾ.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരത്തിൽ കേബിളുകൾ ഉപേക്ഷിക്കുന്നത് വലിയ അശ്രദ്ധയാണെന്നും ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നു.
അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ അധികൃതർ ഇടപെട്ട് കേബിളുകൾ സുരക്ഷിതമായി ക്രമീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.



