വിവിധ ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുകൾ; ജി. സുധാകരനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ

മുൻ മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ ജി. സുധാകരന് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്നും അതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ ആരോപിച്ചു.

തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധാകരൻ തന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും ഇത് നാമനിർദ്ദേശ പത്രികയിൽ പണം കുറച്ചു കാണിക്കാനാണെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

സുധാകരൻ തന്റെയും മകന്റെയും മരുമകളുടെയും സ്വത്തുവിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.

ഈ ആരോപണങ്ങൾ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് സുധാകരൻ പ്രതികരിച്ചു. തന്റെയും ഭാര്യയുടെയും സമ്പാദ്യം നിയമപരമായ ശമ്പളവും പെൻഷനുമാണെന്നും, അത് മകന്റെ പേരിൽ നിക്ഷേപിക്കുന്നത് മൗലികാവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *