കുംഭമേള പെൺകുട്ടിയുടെ വിവാഹം! എഎ റഹീം, വി. ശിവൻകുട്ടി, എംവി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണം

ഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയുടെ വിവാഹം പ്രായപൂർത്തിയാകുന്നതിന് മുൻപാണ് നടന്നതെന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി. വിവാഹത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും, പെൺകുട്ടിയെ വിവാഹം ചെയ്ത ഫർഹാൻ ഖാന് പുറമെ ചടങ്ങിൽ പങ്കെടുത്ത എ.എ റഹീം എംപി, മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണമെന്നുമാണ് ആവശ്യം. ദേശീയ വനിതാ കമ്മീഷൻ ഉപദേശക സമിതി അംഗം ജി. അഞ്ജന ദേവിയാണ് പരാതി നൽകിയത്. നിലവിലെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച നടപടിയാണിതെന്നും ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിവാദങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, പെൺകുട്ടിയെ സുരക്ഷിതമായി മധ്യപ്രദേശിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അവളുടെ പിതാവും മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. വിവാഹത്തിനായി പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന വ്യാജ രേഖകൾ ചമച്ചുവെന്ന ആരോപണത്തിൽ മധ്യപ്രദേശ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 2026 മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടായിരുന്നത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

അതേസമയം, വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി.പി.എം നിലപാട്. വിവാഹസമയത്ത് ഹാജരാക്കിയ ആധാർ കാർഡിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി രേഖപ്പെടുത്തിയിരുന്നുവെന്നും, രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും പാർട്ടി വ്യക്തമാക്കുന്നു. നിയമപരമായ ഏത് നടപടിയെയും നേരിടുമെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു. എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയും വ്യാജരേഖാ ആരോപണവും കേസിനെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *