സി.പി. റാഷിദ് പറയുന്നു:’യു.ഡി.എഫിന് 102 സീറ്റ് നേടി അധികാരത്തില്‍ എത്തും

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യു.ഡി.എഫ്. തരംഗമെന്ന് പ്രവചിച്ച് സി.പി.റാഷിദ്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധനേടിയ ഇദ്ദേഹം യു.ഡി.എഫ്. 91 മുതല്‍ 102 സീറ്റ് വരെ നേടുമെന്നു പ്രവചിക്കുന്നു. എല്‍.ഡി.എഫ്. 38 മുതല്‍ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും എന്‍.ഡി.എ. ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും അദ്ദേഹം പറയുന്നു. ‘2001-നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്റെ പരിപൂര്‍ണമായ റിവേഴ്‌സ് സ്വീപ് ഇത്തവണ നടന്നു. സ്വജന പക്ഷപാതം കൂടുതല്‍ പ്രകടമായി. അത്, ഇടത് അടിസ്ഥാന – അനുഭാവ വോട്ടര്‍മാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടര്‍ച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫില്‍ സമാനതകള്‍ ഇല്ലാത്ത കുറവ് സംഭവിച്ചു’-അദ്ദേഹം വിലയിരുത്തുന്നു. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ രാഷ്ട്രീയ ട്രെന്‍ഡ് കൃത്യമായി പ്രവചിച്ചയാളാണ് റാഷിദ്.



