ലൈംഗികമായി പീഡിപ്പിച്ചത് 150ലേറെ സ്ത്രീകളെ,​ ഫോണിലുള്ളത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മുംബയ് : പീഡനക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്രയിലെ വിവാദം ആൾദൈവവും വി.ഐ.പി ജ്യോത്സനുമായ അശോക് ഖരാതിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. 150 ലേറെ സ്ത്രീകളെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് എസ്.ഐ.ടിയുടെ അന്വേഷണത്തിൽ കണ്ടെത്തി,​ നേരത്തെ,​ 58 സ്ത്രീകളെയാ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്,​ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ പേർ ചൂഷണത്തിനിരയായതിന്റെ തെളിവുകൾ ലഭിച്ചത്.

തിങ്കളാഴ്ത അശോക് ഖരാത്തിന്റെ നാസിക്കിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ട് ലാപ്ടോപ്പുകളും ഒരു മൊബൈൽ ഫോണും എസ്,​ഐ,​ടി പിടിച്ചെടുത്തിരുന്നു. ഇതുൾപ്പെടെ പരിശോധിച്ചപ്പോഴാണ് 150ലേറെ സ്ത്രീകളുടെ വിവരങ്ങൾ ലഭിച്ചത്. പരിശോധനയ്ക്ക് പിന്നാലെ ഖരാത്തിന്റെ ഓഫീസ് പൊലീസ് സീൽ ചെയ്തു. ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ചില സ്ത്രീകളെ ശീതള പാനീയത്തിലും പലഹാരത്തിലും മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്നും പൊലീസ് പറ‌ഞ്ഞു. ചിലരെ ഭീഷണിപ്പെടുത്തിയും മറ്റു ചിലരെ ഹിപ്നോട്ടിസം ചെയ്തും പീഡിപ്പിച്ചു. ഖരാത്ത് തന്നെ കാണാനെത്തുന്ന സ്ത്രീകൾക്ക് കുടിക്കാൻ നൽകിയ വെള്ളം എന്താണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *