സീമ വിനീതുൾപ്പെടെ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്ന് 15 പേർ ബിജെപിയിൽ

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ള പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിലുള്ള ഉറച്ച വിശ്വാസമാണ് തീരുമാനത്തിന് പിന്നിലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

സോഷ്യൽ മീഡിയ താരവും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ഉൾപ്പെടെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള 15 പേരാണ് ഇന്ന് ബിജെപിയിൽ അംഗത്വമെടുത്തത്. ഷാൾ അണിയിച്ചാണ് അദ്ധ്യക്ഷൻ ഇവരെ സ്വീകരിച്ചത്. ഭരതനാട്യം നർത്തകിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങിയവരും ബിജെപിയിൽ അംഗത്വം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു.’എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല. എല്ലാ മലയാളികൾക്കും ബിജെപി – എൻഡിഎ മുന്നണി നൽകുന്ന ഉറപ്പും നല്ലൊരു നാളെയ്ക്കായുള്ള വാഗ്ദാനവുമാണ്. ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ള പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിലുള്ള ഉറച്ച വിശ്വാസമാണ് അവരുടെ ഈ തീരുമാനത്തിന് പിന്നിൽ. കരുത്തുറ്റൊരു വികസിത കേരളം കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം’- ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്ന് അംഗത്വമെടുത്തവരോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ബിജെപി അദ്ധ്യക്ഷൻ കുറിച്ചു. ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ സീമ വിനീതും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *