ആദ്യ പട്ടിക: അൻപതോളം സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യസ്ഥാനാർഥി പട്ടികയിൽ അൻപതോളം പേരെ പ്രഖ്യാപിക്കാൻ കോൺഗ്രസ്. സിറ്റിങ്, സംവരണ സീറ്റുകൾ, തർക്കമില്ലാത്തവ എന്നിവിടങ്ങളിലെ സ്ഥാനാർഥി കളെയാണു പ്രഖ്യാപിക്കുക. പാർട്ടി ആകെ മത്സരിക്കുന്ന സീറ്റുകളിൽ പകുതിയിലേറെ പ്രഖ്യാപിക്കാനാണു ശ്രമം.

പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള 20 സിറ്റിങ് സീറ്റുകളിലെ എംഎൽഎമാർ വീണ്ടും സ്‌ഥാനാർഥികളാകും. കെ.മുരളീ ധരൻ (വട്ടിയൂർക്കാവ്), ടി.എൻ പ്രതാപൻ (മണലൂർ), വി.ടി.ബൽറാം (തൃത്താല) തുടങ്ങിയവരടക്കം ഏതാനും പേരുകളിലും ധാര ണയായിട്ടുണ്ട്. ഓരോ മണ്ഡലത്തിലും പരിഗണനയിലുള്ള സ്‌ഥാനാർഥികളുടെ ചുരുക്കപ്പട്ടിക ഈ മാസം 22നു പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്കു കൈമാറാനാണു മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി ആലോചിക്കുന്നത്. അതിനു ശേഷം ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി സംസ്ഥാന നേതാക്കൾ ഡൽഹിക്കു പോകും.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണു സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അടുത്തയാഴ്ച‌ നിയമസഭ സമ്മേളനം പുനരാരം ഭിക്കുന്നതിനാൽ സംസ്ഥ‌ാന നേതൃത്വത്തിന്റെ ഡൽഹി യാത്രാ തീയതി അന്തിമമായിട്ടില്ല പട്ടിക പ്രഖ്യാപിക്കാൻ ധൃതി വേണ്ടെന്നുള്ള അഭിപ്രായം പാർട്ടിയിലുയർന്നിട്ടുണ്ട്. തിരഞ്ഞെടു പ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപായി, മാർച്ച് ആദ്യവാരത്തോടെ ആദ്യ പട്ടികയിറക്കിയാൽ മതിയെന്നാണു വാദം. അപ്പോഴേക്കും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ജാഥയും സമാപിക്കും ജാഥ നടക്കുന്നതിനാൽ കോൺഗ്രസും ഘടകകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ല.

യാത്രയുടെ ഇടവേളകളിൽ നേതാക്കൾ തമ്മിൽ സംസാരിക്കുന്നുണ്ടെങ്കിലും ഗൗരവമേറിയ ചർച്ചകളിലേക്കും തീരുമാനങ്ങളി ലേക്കുമെത്തിയിട്ടില്ല.

സീറ്റ് വച്ചുമാറ്റം ചർച്ചയിൽ

തവനൂർ – തിരുവമ്പാടി, ചടയമം ഗലം – പുനലൂർ, പട്ടാമ്പി – ഗുരു വായൂർ എന്നീ സീറ്റുകൾ പര സ്പ്‌പരം വച്ചുമാറുന്നതു സംബ ന്ധിച്ച് കോൺഗ്രസും ലീഗും വിശ ദമായ ചർച്ച നടത്തിയിട്ടുണ്ട്. ഇരു കക്ഷികളിലെയും നേതാ ക്കൾ ഒരുവട്ടം കൂടിയിരുന്നാൽ അന്തിമ തീരുമാനമുണ്ടാകുമെ ന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വിജയസാധ്യത ചൂണ്ടി ക്കാട്ടി കേരള കോൺഗ്രസിൽ നി ന്ന് ഏതാനും സീറ്റുകൾ വേണ മെന്ന ആവശ്യത്തിൽ കോൺഗ്ര സ് ഉറച്ചുനിൽക്കുകയാണെങ്കി ലും പി.ജെ.ജോസഫ് വഴങ്ങിയിട്ടി ല്ല. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ സീറ്റുകളിൽ തങ്ങൾക്കാണു വിജ യസാധ്യതയെന്നു കോൺഗ്രസ് വാദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *