ഞാന്‍ ഗര്‍ഭിണിയായിരിക്കെ അവന്‍ വേറെ ബന്ധത്തിന് പോയി, ക്രിക്കറ്റ് താരം ഇമാദിനെതിരെ സാനിയ

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ സാനിയ അഷ്ഫാഖ്. തന്നേയും കുട്ടികളേയും ഉപേക്ഷിച്ച് ഇമാദ് രണ്ടാമത്തെ വിവാഹംകഴിച്ചതോടെയാണ് സാനിയ ആരോപണങ്ങളുമായി വീണ്ടും രംഗത്ത് വന്നത്. ഈ മാസമാണ്, ഇമാദ് വസീം അഭിഭാഷകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നൈല രാജയെ വിവാഹം കഴിച്ചത്. ഇമാദ് കുടുംബം തകര്‍ത്തുവെന്നും തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചുവെന്നും സാനിയ ആരോപിച്ചു.
നൈലയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെയാണ് ഇമാദിന്റെ ദാമ്പത്യ ബന്ധം തകര്‍ന്നത്. ഇമാദ് വസീം – സാനിയ അഷ്ഫാഖ് ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് തന്നെ ചതിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയി എന്നാണ് സാനിയയുടെ ആരോപണം. ലണ്ടനില്‍ ഇമാദും നൈലയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാനിയക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദാമ്പത്യ ബന്ധത്തില്‍ ഉലച്ചിലുണ്ടായത്.
അധികം വൈകാതെ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു.സാനിയയുമായി ബന്ധം പിരിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നൈലയെ ഇമാദ് വിവാഹം ചെയ്തു. 2019ലായിരുന്നു ഇമാദും സാനിയയും തമ്മിലുള്ള വിവാഹം. വിവാഹിതനായിരിക്കെ 2025 ജൂലായില്‍ ലണ്ടനില്‍ ഇമാദും നൈലയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. സാനിയ മൂന്നാമത്തെ കുട്ടിയ ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ഇത്.
ഇമാദിനെ വഞ്ചകനെന്നും കുടുംബം തകര്‍ത്തയാളെന്നും കൊലപാതകിയെന്നും വിളിച്ച് നിരവധി പോസ്റ്റുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ സാനിയ പങ്കുവെച്ചിട്ടുണ്ട്.ഇമാദിന്റെ പ്രവൃത്തികള്‍ കാരണം താനും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് അയാള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സാനിയ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ ഇമാദിനെ ടീമിലെടുത്ത ഇസ്ലാമാബാദ് യുണൈറ്റഡിനെയും സാനിയ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്



