‘കോര്‍പ്പറേഷന്റെ ഫണ്ട് മാറ്റാനുള്ള ശ്രമം, പുതിയ ഭരണസമിതിയെ തകര്‍ക്കാന്‍’, ആരോപണവുമായി ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്ന് ഇരുന്നൂന് കോടി അടിയന്തിരമായി ട്രഷറിയിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് പുതിയ ഭരണ സമിതിയെ ഭരണ പ്രതിസന്ധിയിലാക്കാനുള്ള ഗൂഡശ്രമങ്ങളുടെ ഭാഗമാണെന്ന് ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയന്‍.

പഴയ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുകയും, പുതിയ ഭരണ സമിതി നിലവില്‍ വരാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി നഗരസഭാ സെക്രട്ടറിക്ക് മാത്രമായി കത്ത് കൊടുത്ത് നടത്തുന്ന ഈ നീക്കം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാരിലേക്ക് മാറ്റിയ തുകകള്‍ ഒന്നും തന്നെ തിരിച്ച് കൊടുക്കാത്ത ചരിത്രമുള്ള സംസ്ഥാന സര്‍ക്കാരും അതിനെ നയിക്കുന്ന സിപിഎമ്മും പുതിയതായി തിരുവനന്തപുരം നഗരസഭയുടെ അധികാരം ഏറ്റെടുക്കുന്ന ബിജെപി നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ലഷ്യമിടുന്നതിന്റെ ആദ്യപടി ആയാണ് തകൃതിയായി ഫണ്ട് മാറ്റാനുള്ള ശ്രമമെന്നും അത്തരം ശ്രമങ്ങളെ തടയുമെന്നും കരമന ജയന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *