“2 വർഷം മുൻപാണ് കലാവതി ശാരീരിക ആവശ്യങ്ങൾ നിറവേറ്റാനായി ഒരു സുഹൃത്തിനെ തേടുന്നത്

. ഭർത്താവിൽ നിന്ന് ലഭിക്കാത്ത ശാരീരിക സുഖം തേടി നടന്ന കലാവതി സോഷ്യൽ മീഡിയ വഴിയാണ് ശരത് കുമാറിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവർ തമ്മിൽ രഹസ്യബന്ധം സ്ഥാപിക്കുകയും, ശരത് കുമാറിൻ്റെ വാടക വീട്ടിൽ വെച്ച് ബന്ധം തുടർന്നുപോരുകയും ചെയ്തു.”
ആന്ധ്രാപ്രദേശിലെ ശ്രീ കോളനിയിൽ, 61 വയസ്സുള്ള വെങ്കടേശ്വരൻ എന്ന വിരമിച്ച സൈനികനും 54 വയസ്സുള്ള ഭാര്യ കലാവതിയും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇവർക്ക് വിവാഹം കഴിഞ്ഞ് സ്വന്തം വഴിയെ പോയ മക്കളുണ്ട്. 54 വയസ്സുണ്ടായിട്ടും കലാവതിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. കൂടാതെ, ദിവസവും ക്ഷേത്രദർശനങ്ങളുമായി അവർ തിരക്കിലാണ്. ഇതായിരുന്നു നാട്ടുകാർ അറിഞ്ഞിരുന്ന അവരുടെ ജീവിതം.ഒരു ദിവസം ഉച്ചയ്ക്ക്, കലാവതി തൻ്റെ ഭർത്താവിനോട് സുഹൃത്തുക്കളെ കാണാനുണ്ടെന്നും അയൺ ചെയ്യാൻ കൊടുത്ത വസ്ത്രങ്ങൾ വാങ്ങാനുണ്ടെന്നും പറഞ്ഞ് സ്കൂട്ടറിൽ വീട്ടിൽ നിന്ന് പുറപ്പെട്ടു. സാധാരണ പോകാറുണ്ടെങ്കിലും അന്ന് അവർ തിരികെ വരാൻ വൈകി.
രാത്രി ഏറെയായിട്ടും കലാവതിയെ കാണാതായതോടെ പരിഭ്രാന്തനായ വെങ്കടേശ്വരൻ അവരെ ഫോണിൽ വിളിച്ചു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സാധാരണ അമ്പലത്തിൽ പോയാൽ സ്വിച്ച് ഓഫ് ആവാറുണ്ടായിരുന്നതിനാൽ അദ്ദേഹം ആദ്യം കാര്യമാക്കിയില്ല.എന്നാൽ, രാത്രി ഏറെയായിട്ടും ഭാര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ അദ്ദേഹം അടുത്ത ദിവസം പുലർച്ചെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസുകാർ രാവിലെ തന്നെ വെങ്കടേശ്വരൻ്റെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി നാടകം കളിക്കുകയാണോ എന്ന് പോലും അവർ സംശയിച്ചു. എങ്കിലും വീട്ടിൽ നിന്ന് യാതൊരു തെളിവും ലഭിച്ചില്ല. തുടർന്ന്, കലാവതി പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
വഴിത്തിരിവായ സിസിടിവി ദൃശ്യങ്ങൾസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കലാവതി പറഞ്ഞ കാര്യങ്ങൾക്കുവേണ്ടി ആയിരുന്നില്ല അവർ പോയതെന്ന് പോലീസിന് വ്യക്തമായി. അടുത്തുള്ള ഒരു കോളേജിന് സമീപം റോഡരികിൽ സ്കൂട്ടി നിർത്തിയിട്ട ശേഷം അവർ ഏകദേശം അര കിലോമീറ്ററിലധികം നടന്ന് തിരക്കേറിയ അങ്ങാടിയിലൂടെ ഒരു വീട്ടിലേക്ക് കയറിപ്പോകുന്നത് ദൃശ്യങ്ങളിൽ കണ്ടു. കലാവതി ആ വീട്ടിനുള്ളിൽ പ്രവേശിച്ച ശേഷമാണ് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്നും സൈബർ സെൽ സ്ഥിരീകരിച്ചു.
ആ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ആരാണ് അവിടെ താമസിക്കുന്നതെന്ന് പരിസരത്ത് അന്വേഷിച്ചപ്പോൾ, 31 വയസ്സുള്ള ശരത് കുമാർ എന്ന യുവാവാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് മനസ്സിലാക്കി. സ്ത്രീ വിഷയത്തിൽ മോശം സ്വഭാവമുള്ളയാളാണ് ശരത് കുമാർ എന്നും, കലാവതി ഇടയ്ക്കിടെ ഇയാളെ കാണാൻ ആ വീട്ടിൽ വരാറുണ്ടെന്നും നാട്ടുകാരിൽ ചിലർ പോലീസിനോട് പറഞ്ഞു. ഇത് കേട്ടപ്പോൾ കലാവതിയുടെ ഭർത്താവിനും മക്കൾക്കും ആ സത്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.
കൊലപാതകത്തിൻ്റെ ചുരുളഴിയുന്നുപോലീസുകാർ വാടക വീടിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറി പരിശോധിച്ചപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ബാത്ത്റൂമിനുള്ളിൽ പാതി വസ്ത്രം ധരിച്ച നിലയിൽ കലാവതിയുടെ മൃതദേഹം കണ്ടെത്തി.
കൊലപാതകമാണെന്ന് ഉറപ്പിച്ച പോലീസ് ഉടൻ തന്നെ ഫോറൻസിക് ടീമിനെ വിളിച്ചു വരുത്തി. അന്വേഷണം നടക്കുമ്പോൾ തന്നെ, ശരത് കുമാറിൻ്റെ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് ടൗണിനടുത്തുള്ള ഒരു ചായക്കടയിൽ വെച്ച് യാതൊരു കൂസലുമില്ലാതെയിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.
കലാവതിയെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ശരത് കുമാർ സമ്മതിച്ചു. കലാവതിയുടെ സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും മൊഴി നൽകി. ഫോറൻസിക് പരിശോധനയിൽ കലാവതിയുടെ കഴുത്തിലെ പാടുകളും സാരിയുടെ നൂൽ വലിഞ്ഞ ഭാഗവും ഈ മൊഴിക്ക് സ്ഥിരീകരണം നൽകി.
അവിഹിതബന്ധത്തിൻ്റെ ദുരന്തംശരത് കുമാറിൻ്റെ പൂർവ്വകാലം പരിശോധിച്ച പോലീസിന്, ഇയാൾ മറ്റ് കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും, എന്നാൽ സ്ത്രീകളോട് അടുപ്പം സൂക്ഷിക്കുന്ന സ്വഭാവക്കാരനാണെന്നും മനസ്സിലായി. പ്രായവ്യത്യാസമില്ലാതെ നിരവധി സ്ത്രീകളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു. ഇത് കാരണം ഇയാളുടെ വീട്ടുകാർ ഇയാളെ ഉപേക്ഷിച്ച നിലയിലായിരുന്നു.
2 വർഷം മുൻപാണ് കലാവതി ശാരീരിക ആവശ്യങ്ങൾ നിറവേറ്റാനായി ഒരു സുഹൃത്തിനെ തേടുന്നത്. ഭർത്താവിൽ നിന്ന് ലഭിക്കാത്ത ശാരീരിക സുഖം തേടി നടന്ന കലാവതി സോഷ്യൽ മീഡിയ വഴിയാണ് ശരത് കുമാറിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവർ തമ്മിൽ രഹസ്യബന്ധം സ്ഥാപിക്കുകയും, ശരത് കുമാറിൻ്റെ വാടക വീട്ടിൽ വെച്ച് ബന്ധം തുടർന്നുപോരുകയും ചെയ്തു. ഭർത്താവിന് സംശയം തോന്നാതിരിക്കാനാണ് പല കള്ളങ്ങളും പറഞ്ഞ് അവർ വണ്ടി ഒരു സ്ഥലത്ത് നിർത്തി, നടന്ന് രഹസ്യമായി ഇയാളുടെ വീട്ടിലെത്തിയിരുന്നത്.
പണക്കൊതിയിൽ സംഭവിച്ച കൊലപാതകംനിരവധി സ്ത്രീകളുമായുള്ള ബന്ധം കാരണം ശരത് കുമാറിന് ധാരാളം സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. മദ്യപാനം, ആഡംബര ജീവിതം, ലോണുകൾ എന്നിവയെല്ലാം അയാളെ സാമ്പത്തികമായി തളർത്തി. വീട്ടുകാർ കൈവിട്ടതോടെ കാമുകിമാരിൽ നിന്നുള്ള പണത്തെയും ലോണുകളെയും ആശ്രയിച്ചാണ് ഇയാൾ മുന്നോട്ട് പോയത്.
ലോണെടുത്തവരും ചില സുഹൃത്തുക്കളും പണം തിരികെ ആവശ്യപ്പെട്ട് ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ അത്യാവശ്യമായി 2-3 ലക്ഷം രൂപ കണ്ടെത്തേണ്ട ഒരു അവസ്ഥ വന്നു. ഈ സമയത്താണ്, സാമ്പത്തികമായി മെച്ചപ്പെട്ടവളെന്ന് കരുതിയ കലാവതിയെ ഇയാൾ പണത്തിനായി സമീപിച്ചത്. എന്നാൽ “ഭർത്താവിൻ്റെ കൈവശമാണ് പണം, എൻ്റെ കയ്യിൽ പണമില്ല” എന്ന് പറഞ്ഞ് കലാവതി പണം കൊടുക്കാൻ വിസമ്മതിച്ചു.
ഒരിക്കൽ ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ കലാവതിയുടെ കഴുത്തിലും കൈകളിലുമുള്ള സ്വർണാഭരണങ്ങൾ അവൻ ശ്രദ്ധിച്ചു. ഈ ആഭരണങ്ങൾ എങ്ങനെയെങ്കിലും കൈക്കലാക്കിയാൽ തൻ്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് താൽക്കാലിക ആശ്വാസം ലഭിക്കുമെന്ന് അവൻ കണക്കുകൂട്ടി.
അടുത്ത തവണ കലാവതി പതിവുപോലെ വീട്ടിൽ വന്നപ്പോൾ, ശാരീരിക ബന്ധത്തിന് ശേഷം ഒരവസരം ലഭിച്ചപ്പോൾ, കലാവതിയുടെ സാരിയുടെ തുമ്പുപയോഗിച്ച് അവൻ കഴുത്ത് ഞെരിച്ച് അവരെ കൊലപ്പെടുത്തി. ശേഷം അവരുടെ ശരീരത്തിലെ ആഭരണങ്ങളെല്ലാം ഊരിയെടുത്തു. തനിക്ക് സുഖം നൽകിയ സുഹൃത്ത് തൻ്റെ ജീവനെടുക്കുമെന്ന് കലാവതി ഒരിക്കലും കരുതിയിരുന്നില്ല.
കൊലപാതകത്തിനുശേഷം, അന്ന് രാത്രിയിൽ തന്നെ കോളേജിൽ പഠിക്കുന്ന മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് അവൻ ഉറങ്ങിയത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ, കൈക്കലാക്കിയ ആഭരണങ്ങൾ വിറ്റ് അവൻ കടക്കാർക്ക് പണം നൽകി. ബാക്കിയുള്ള ബോഡി എന്തു ചെയ്യുമെന്ന ആലോചനയുമായി ഒരു ചായക്കടയിലിരിക്കുമ്പോഴാണ് പോലീസ് എത്തി അവനെ അറസ്റ്റ് ചെയ്തത്. പോലീസിൻ്റെ വേഗത്തിലുള്ള അന്വേഷണമാണ് പ്രതിയെ അതിവേഗം പിടികൂടാൻ സഹായിച്ചത്.



