കോൺഗ്രസ് പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്

തൃശൂർ: കോൺഗ്രസ് പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. കോൺഗ്രസ് പുതുക്കാട് ബ്ളോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനം, ബലാത്‌ക്കാരം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കടമായി നൽകിയ പണം മടക്കി നൽകാനെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയിൽ അൻവർ സാദത്തിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
പീഡിപ്പിച്ചതായി ഇവർ ഡിസിസിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയതായാണ് കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ അറിയിച്ചത്.



