സി.പി.ഐയെ മാത്രമല്ല കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പി.എം ശ്രീ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സി.പി.ഐയെ മാത്രമല്ല കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പി.എം ശ്രീ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞുു പി.എം ശ്രീ പദ്ധതിയിൽ കരാർ ഒപ്പുവച്ചിരിക്കുന്നത് ഒക്ടോബർ 16 നാണെന്നാണ് രേഖകൾ. പത്താം തീയതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത്ഷായെയും കാണുന്നു. പതിനാറാം തീയതി കരാർ ഒപ്പിടാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മേൽ ഉണ്ടായത്? ഏത് തരം ബ്ലാക്ക്‌മെയിലിംഗ് ആണ് നടന്നിരിക്കുന്നത് എന്ത് ഗൂഢാലോചനയാണ് നടന്നത് എന്നത് പുറത്ത് വരണം.

മന്ത്രിസഭയിലോ എൽ.ഡി.എഫിലോ ചർച്ച ചെയ്തില്ല. സിപിഎം ദേശീയ സെക്രട്ടറി എം.എ ബേബി പോലും ഇതറിഞ്ഞിട്ടില്ല. ആരും അറിയാതെ ഇത്ര രഹസ്യ സ്വഭാവത്തിൽ പി.എം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള ദുരൂഹത മറനീക്കി പുറത്ത് വരണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

കൊച്ചി: സി.പി.ഐയെ മാത്രമല്ല കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പി.എം ശ്രീ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞുു പി.എം ശ്രീ പദ്ധതിയിൽ കരാർ ഒപ്പുവച്ചിരിക്കുന്നത് ഒക്ടോബർ 16 നാണെന്നാണ് രേഖകൾ. പത്താം തീയതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത്ഷായെയും കാണുന്നു. പതിനാറാം തീയതി കരാർ ഒപ്പിടാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മേൽ ഉണ്ടായത്?

ഏത് തരം ബ്ലാക്ക്‌മെയിലിംഗ് ആണ് നടന്നിരിക്കുന്നത്? എന്ത് ഗൂഢാലോചനയാണ് നടന്നത് എന്നത് പുറത്ത് വരണം. മന്ത്രിസഭയിലോ എൽ.ഡി.എഫിലോ ചർച്ച ചെയ്തില്ല. സിപിഎം ദേശീയ സെക്രട്ടറി എം.എ ബേബി പോലും ഇതറിഞ്ഞിട്ടില്ല. ആരും അറിയാതെ ഇത്ര രഹസ്യ സ്വഭാവത്തിൽ പി.എം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള ദുരൂഹത മറനീക്കി പുറത്ത് വരണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *