പിഎം ശ്രീ പദ്ധതിയിലെ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന്; എംവി ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിഎം ശ്രീയുടെ പണം കേരളത്തിനും ലഭിക്കണം. വിവിധ പദ്ധതികളിൽ കേന്ദ്രം കേരളത്തിന് 8000 കോടി രൂപ നൽകാനുണ്ട്. അർഹതപ്പെട്ട പണം കിട്ടണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിഎം ശ്രീ പദ്ധതിയോട് സിപിഎമ്മിനും എതിർപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. സർക്കാരിന് പരിമിതിയുണ്ട്. ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കാൻ സർക്കാരിനാവില്ല. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്ത് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കും. അവരുടെ വിമർശനം മുഖവിലയ്ക്കെടുക്കും’ -എംവി ഗോവിന്ദൻ പറഞ്ഞു.



