ആലങ്കോട് ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു തൃശ്ശൂർ സ്വദേശി സിജോ ഫ്രാൻസിസ് 41 ആണ് അറസ്റ്റിലായത്

ആറ്റിങ്ങൽ:ആലങ്കോട് ജ്വല്ലറിയിൽ മോഷണം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അജയൻ ഇൻസ്പെക്ടർ ജിഷ്ണു എം എസ് സി പി ഓ മാരായ അനന്ദു ശ്രീനാഥ് ദീപു കൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും താമസിച്ചിരുന്ന മുറിയിൽ നിന്നും സ്വർണ്ണം കണ്ടെടുത്തു സിജോ ഫ്രാൻസിസ് നാളുകളായി കസ്റ്റമേഴ്സിനെ കബളിപ്പിച്ചും സ്റ്റോക്കിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വരികയായിരുന്നു അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു



