മോഹന്‍ലാലിന് ആദരം രാഷ്ട്രീയലക്ഷ്യത്തോടെ:കെ.സി. വേണുഗോപാല്‍

ആലപ്പുഴ: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രകടമായിരുന്നെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.കേരള ജനത സ്‌നേഹിക്കുന്ന ലാലിനെ ആദരിച്ച പരിപാടിയായതിനാല്‍ അതിനെ വിവാദമാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മോഹന്‍ലാലിനെ പോലൊരു കലാകാരനെ രാഷ്ട്രീയ സങ്കുചിത താത്പര്യത്തിനുവേണ്ടി ഉപയോഗിക്കേണ്ടിയിരുന്നോയെന്ന് പരിപാടിയുടെ സംഘാടകര്‍ ആലോചിക്കേണ്ടതായിരുന്നു.

ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വെറുപ്പിനെ മറികടക്കാനാണ് ഇത്തരം പി.ആര്‍. പരിപാടികള്‍ നടത്തുന്നത്. ശബരിമല വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു തന്ത്രമായിരുന്നു ലാലിനുള്ള ആദരം- വേണുഗോപാല്‍ പറഞ്ഞു.
അയ്യപ്പ സംഗമത്തിന് പൊതുഖജനാവില്‍നിന്ന് പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് 8.22 കോടി അനുവദിച്ചു. ആ പണം പോയത് ഊരാളുങ്കലിന്റെ അക്കൗണ്ടിലേക്കാണ്. ശബരിമലയെ വിവാദ ഭൂമിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയതാത്പര്യമാണ് അതിന് പിന്നിലെന്നും വേണുഗോപാല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *