ട്രെഡ്‌മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്

തിരുവനന്തപുരം: ട്രെഡ്‌മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. അദ്ദേഹം തന്നെയാണ് പരിക്കേറ്റ വിവരം സോഷ്യൽ മീഡിയ പേജിലൂടെയാണ് അറിയിച്ചത്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാദ്ധ്യത കൂടുതലാണെന്നും ആ പാഠം പഠിച്ചെന്നും അദ്ദേഹം കുറിച്ചു. നെറ്റിയിലാണ് പരിക്ക് പറ്റിയത്. ഇതിന്റെ ചിത്രവും രാജീവ് ചന്ദ്രശേഖർ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാദ്ധ്യത കൂടുതലാണ് എന്നതാണ് ആ പാഠം. എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം. ഗുണപാഠം – ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *