അമ്മയുമായി ബന്ധമുണ്ടെന്ന് സംശയം; മകൻ അയൽവാസിയുടെ ജീവനെടുത്തു

തിരുവനന്തപുരം: കോവളത്തെ പാചക തൊഴിലാളി രാജേന്ദ്രന്റെ (60) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ അയൽവാസിയായ പ്രതി രാജീവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഈ മാസം 17ന് ആണ് നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിൽ രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരിയുടെ വീട്ടിൽ കഴിഞ്ഞിരുന്ന ആളെ ടെറസിന്റെ മുകളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. കഴുത്തിൽ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന ഡോക്ടറുടെ സംശയമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സൂചന ലഭിച്ചത്.

അമ്മയുമായി ബന്ധമുണ്ടെന്ന് സംശയം; മകൻ അയൽവാസിയുടെ ജീവനെടുത്തുഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബന്ധുക്കളുൾപ്പെടെയുള്ളവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്. അന്ന് തന്നെ പൊലീസ് രാജീവിനെ ചോദ്യം ചെയ്തിരുന്നു. രാജീവിന്റെ ശരീരത്തിൽ ബലപ്രയോഗത്തിനിടെ സംഭവിക്കുന്ന തരത്തിലുള്ള നഖപ്പാടുകളുള്ളതായി സൂചനയുണ്ട്.നഗരത്തിലെ ഒരു ഹോട്ടലിലെ ഷെഫ് ആയിരുന്നു രാജേന്ദ്രൻ. ഭാര്യമായി വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു. രാജീവിന്റെ അമ്മ ഓമനയും രാജേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം. കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *