‘‘ലോക’യിലെ ആ വലിയ വേഷം നിരസിച്ചു, ഞാനതിൽ ദുഃഖിക്കുന്നു’; വെളിപ്പെടുത്തലുമായി ബേസിൽ ജോസഫ്

ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. എല്ലാ താരങ്ങളും തകർത്തഭിനയിച്ച ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ‘ലോക’ സിനിമയിൽ വേഷം ചെയ്യാൻ സംവിധായകൻ ഡൊമിനിക് അരുൺ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബേസിൽ ജോസഫ്. ചില കാരണങ്ങളാല്‍ ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. അതിലിപ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരങ്ങള്‍ക്കൊപ്പമുള്ള മുഖാമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബേസിലിന്റെ വാക്കുകൾ– ‘ലോക എന്ന സിനിമയിൽ ഇല്ല പക്ഷെ ലോക സിനിമയിൽ ഉണ്ട്. ആ സിനിമയിൽ ഒരു വേഷം ചെയ്യാൻ ഉണ്ടയായിരുന്നു, പക്ഷെ ഞാൻ ചെയ്തില്ല. അത് വേറൊരാൾ ചെയ്തു. ഇപ്പോൾ ഞാനതിൽ ദുഃഖിക്കുന്നു. വലിയ റോൾ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷെ വേറെ കുറച്ച് കാരണങ്ങൾ കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല.’

ആദ്യ ചിത്രമായ തരംഗത്തിന് എട്ടു വര്‍ഷത്തിന് ശേഷമാണ് ലോകയുമായി ഡൊമനിക് എത്തുന്നത്. ചിത്രത്തിലെ കല്യാണിയുടെ പ്രകടനവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഈ കഥാപാത്രം കല്യാണി പ്രിയദര്‍ശനിലേക്ക് എത്തിയ കാര്യം പങ്കുവെയ്ക്കുകയാണ് സംവിധായകനായ ഡൊമനിക് അരുണ്‍.

ഒരുപാട് ഓപ്ഷൻസിലൂടെ കടന്നു പോയതിന് ശേഷമാണ് കല്യാണിയിലേക്ക് എത്തുന്നത് എന്ന് ഡൊമനിക് അരുണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പല അഭിനേതാക്കളുടെ കൂട്ടത്തില്‍ കല്യാണിയേയും ഷോട്ട് ലിസ്റ്റ് ചെയ്തിരുന്നുവെന്നും ഡൊമനിക് അരുണ്‍ പറഞ്ഞു. അതോടൊപ്പം തന്നെ കല്യാണിക്ക് ഈ കഥാപാത്രത്തെ ചെയ്യാൻ പറ്റുമെന്ന് ഒരു തോന്നലുണ്ടായിരുന്നുവെന്നും ഡൊമനിക് പറഞ്ഞു. ദുല്‍ഖറാണ് ആദ്യം കല്യാണിയെ ഈ റോളിലേക്ക് തന്നോട് സജസ്റ്റ് ചെയ്തതെന്നും ഡൊമനിക് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *