കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം കടയ്ക്കാവൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശിയും കൊച്ചുചാത്തിയോട് വീട്ടിൽ അനു (38) എന്നയാളാണ് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവര്‍ക്കുമിടയില്‍ പ്രശ്നം നിലനിന്നിരുന്നതിനാൽ ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഭർത്താവ് അനുവിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കൈയ്ക്കും തലയ്ക്കുമാണ് ഇയാൾ ഗുരുതരമായി വെട്ടി പരുക്കേൽപ്പിച്ചത്.