‘സൂക്ഷിച്ചുകൊണ്ടുപോകണം ഞങ്ങടെ ലാലേട്ടനെ’; സുഹൃത്തിനൊപ്പം പ്രൈവറ്റ് ജെറ്റിൽ മോഹൻലാലിന്റെ ആകാശസഞ്ചാരം

പ്രൈവറ്റ് ജെറ്റില്‍ ആകാശയാത്ര നടത്തുന്ന വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. സമുദ്രത്തിന് മുകളിലൂടെയുള്ള യാത്രയുടെ ദൃശ്യമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ‘എന്റെ സുഹൃത്ത് പൈലറ്റ് ആവുമ്പോള്‍, സാഹസികതയ്ക്ക് പുതിയ അര്‍ഥം കൈവരുന്നു’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ആരാണ് ജെ.ടി. എന്ന ചോദ്യവുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി. ചോയ്‌സ് ഗ്രൂപ്പ് എംഡിയും ഷെഫുമായ ജോസ് തോമസാണ് മോഹന്‍ലാലിന്റെ സുഹൃത്ത് ജെ.ടി. എന്ന് ആരാധകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരത്തെ സൂക്ഷിച്ചുകൊണ്ടുപോകണേ എന്ന അഭ്യര്‍ഥനയും ആരാധകര്‍ കമന്റില്‍ പങ്കുവെക്കുന്നുണ്ട്.
സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പ്രദര്‍ശനത്തെത്തിയപ്പോള്‍ മോഹന്‍ലാല്‍ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യുഎസില്‍നിന്ന്, ചിത്രം വിജയപ്പിച്ചതില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ വീഡോയി പങ്കുവെച്ചിരുന്നു.