സ്ത്രീധനം: സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് പരാതി നൽകാൻ പോർട്ടൽ തുടങ്ങി

സ്ത്രീധനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നേരിട്ട് കോടതിയിൽ പരാതിപ്പെടാൻ പോർട്ടൽ തുടങ്ങിയതായി സർക്കാർ ഹൈക്കോടതി അറിയിച്ചു. സ്ത്രീധന നിരോധന നിയമത്തിന്റെ പ്രവർത്തന നടപടിക്രമം രൂപീകരിച്ചു വരികയാണെന്നും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഹരിത.വി. കുമാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.
സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം സ്ത്രീധനം നൽകുന്നതും കുറ്റകരമായതിനാൽ പരാതി നൽകാൻ പലരും മടിക്കുകയാണെന്നും ഈ വകുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചി സ്വദേശി ടെൽമി ജോളി നൽകിയ ഹർജിയിലാണ് വിശദീകരണം. കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കേരള സ്ത്രീധന നിരോധന ചട്ടമനുസരിച്ച് 2021ൽ ജില്ല തോറും സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.i