കുവൈത്തിൽ വിഷമദ്യ ദുരന്തം:നിരവധി പ്രവാസി തൊഴിലാളികൾ മരിച്ചതായി,റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ മദ്യം കഴിച്ചു നിരവധി പ്രവാസി തൊഴിലാളികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. വിഷമദ്യം ഉപയോഗിച്ചതിനെ തുടർന്നാണ് ദുരന്തമെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ഞായറാഴ്ച പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ പലരുടെയും നില ഗുരുതരമായിരുന്നു. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിലായി ഇവരിൽ പത്ത് പേർ മരിച്ചതായാണ് വിവരം. മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ മരിച്ചവരുടെ പൗരത്വം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.