എം.പിമാരുടെ പ്രതിഷേധ ടീ ഷര്‍ട്ടിലെ വോട്ടറെ തേടി രാജ്യം

ന്യൂഡല്‍ഹി: ആരാണീ മിന്റ ദേവിയെന്ന അന്വേഷണത്തിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി മുതല്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ ഡീന്‍ കുര്യാകോസ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ചൊവ്വാഴ്ച അണിഞ്ഞ വെള്ള ടീ ഷര്‍ട്ടില്‍ പതിച്ച ‘മുത്തശ്ശി’ ആരെന്ന് അന്വേഷിക്കുകായിരുന്നു രാജ്യം. വോട്ട് കൊള്ളയുടെയും ക്രമക്കേടിന്റെയും നേര്‍ ചിത്രം രാജ്യത്തോട് വിളിച്ചു പറയുന്നതിനു വേണ്ടിയാണ് മിന്റ ദേവിയുടെ ചിത്രം പതിച്ച ടി ഷര്‍ട്ടുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.ടീ ഷര്‍ട്ടിന് മുന്നില്‍ ‘മിന്റ ദേവി’യുടെ ചിത്രവും പേരും, പിറകില്‍ 124നോട്ടൗട്ട് എന്നും കുറിച്ചു.
തുടര്‍ന്ന് ദേശീയ മാധ്യമങ്ങളെല്ലാം മിന്റ ദേവിയെ തിരയുന്നു തിരക്കിലായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ ആളെ കണ്ടെത്തി. ബിഹാറിലെ ദരുണ്ട അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള വോട്ടറാണ് മിന്റ ദേവി എന്ന കന്നി വോട്ടര്‍. തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍ പട്ടിക പ്രകാരം 1900ല്‍ ജനിച്ച മിന്റക്ക് 124 വയസ്സുണ്ടെന്നതാണ് കോണ്‍ഗ്രസ് ആയുധമാക്കി മാറ്റിയത്. എന്നാല്‍, 1990ല്‍ ജനിച്ച ഇവര്‍ക്ക് 35 വയസ്സുമാത്രമാണ് പ്രായം.ബിഹാറിലെ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) വീഴ്ചകള്‍ ദേശീയ ശ്രദ്ധയിലെത്തിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് മിന്റ ദേവിയുടെ വിഷയം പ്രചരണായുധമാക്കി മാറ്റിയത്.

കഴിഞ്ഞ വ്യാഴാഴ്ച ?’വോട്ട് ചോരി’ തട്ടിപ്പ് പുറത്തുവിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും 124ാം വയസ്സില്‍ കന്നിവോട്ട് ചെയ്യാന്‍ അവസരം ലഭിച്ച ഈ വീട്ടമ്മയെ പരാമര്‍ശിച്ചിരുന്നു.’മിന്റ ദേവി’ ഒറ്റപ്പെട്ട സംഭവമല്ലെന്നും അടിമുടി ക്രമേക്കടുകളും പോരയ്മകളുമുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍പട്ടികയില്‍ ഇത്തരത്തില്‍ ഇനിയും കേസുകളുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ വോട്ടറുമായി ബന്ധപ്പെട്ട് തിരുത്തലുകള്‍ക്ക് നടപടി സ്വീകരിച്ചതായി സിവാന്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. പിഴവ് തിരുത്താന്‍ അപേക്ഷ ലഭിച്ചതായും വോട്ടര്‍പട്ടിക പുതുക്കുമ്പോള്‍ തിരുത്തുമെന്നും അറിയിച്ചു.
124 വയസ്സ് രേഖപ്പെടുത്തി തന്നെ ലോകത്തിന്റെ മുത്തശ്ശിയാക്കിയ വാര്‍ത്തയോട് പരിഭവവും തമാശയും കലര്‍ന്നാണ് മിന്റ ദേവിയുടെ പ്രതികരണം. അതേസമയം, തന്റെ ചിത്രം പതിച്ച ടി ഷര്‍ട്ട് അണിഞ്ഞ എം.പിമാരു?ടെ നടപടിയെയും അവര്‍ വിമര്‍ശിച്ചു. തന്നെ മുത്തശ്ശിയാക്കിയ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് വാര്‍ധക്യപെന്‍ഷന്‍ നല്‍കുന്നില്ല എന്നാണ് ഈ 35കാരിയുടെ ചോദ്യം. ‘ഒരു ഉദ്യോഗസ്ഥനും എന്നെ വിളിച്ചിട്ടില്ല. രണ്ടു ദിവസം മുമ്പാണ് ഈ കാര്യങ്ങളെല്ലാം അറിഞ്ഞത്. സര്‍ക്കാറിന് ഞാന്‍ 124 വയസ്സായെങ്കില്‍ എനിക്ക് വാര്‍ധക്യ പെന്‍ഷന്‍ നല്‍കു. ആധാര്‍ പ്രകാരം എ?ന്റെ ജനന തീയതി 1990 ജൂലായ് 15 ആണ്. എന്‍െര്‍ പ്രായം തെറ്റിച്ചവര്‍ തന്നെ തെറ്റു തിരുത്തണം’ -വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ മിന്റ ദേവി പറയുന്നു.