സോനയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. സോന എൽദോസിന്റെ മരണത്തിലാണ് പറവൂർ സ്വദേശി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി.
റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് കിട്ടി. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടൻ പ്രതി ചേർക്കും. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.