വർക്കലയിൽ എക്സൈസ് ഇൻസ്പെക്ടറെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി

തിരുവനന്തപുരം:വർക്കലയിൽ എക്സൈസ് ഇൻസ്പെക്ടറെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജെസിൻ, മദ്യപിച്ചെത്തിയാണ് ഇൻസ്പെക്ടറായ സൂര്യനാരായണനെ മർദിച്ചത്. സൂര്യനാരായണന്റെ പരാതിയിൽ പൊലീസ്, ജെസിനെ കസ്റ്റഡിയിലെട്ടുത്തു. മദ്യപിച്ച് ഓഫീസിലെത്തിയാണ് എക്സൈസ് ഇൻസ്പെക്ടറെ മർദിച്ചത്.
വർക്കല എക്സൈസ് ഓഫീസിലാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. വാക്കേറ്റം പിന്നീട് ഈ സീനിയർ ഉദ്യോഗസ്ഥനെ മർദ്ദിക്കുന്ന തരത്തിലേക്ക് സാഹചര്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരാണ് വർക്കല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർക്കല പോലീസ് സ്ഥലത്തെത്തി ജെസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് ഉൾപ്പെടെ കടക്കും.
ഈ ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ മറ്റ് മുൻവൈരാഗ്യങ്ങൾ ഒന്നും ഇല്ല എന്ന് പ്രവർത്തകരും പറയുന്നുണ്ട്. മദ്യപിച്ചെത്തി തർക്കം ഉണ്ടാവുകയും അത് പിന്നീട് പ്രകോപനപരമായി കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.