തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മൈലോട്ടുമൂഴി സ്വദേശി ബിജുവിനെയാണ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു ബിജുവിനെ ഒരു സംഘം യുവാക്കൾ തട്ടികൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെടുമങ്ങാട് നിന്നാണ് യുവാവിനെ കണ്ടെത്തിയത്.
നെടുമങ്ങാട് ടവർ ലൊക്കേഷനുളിൽ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ സംഘം യുവാവിനെ നെടുമങ്ങാട് ഉപേക്ഷിക്കുകയായിരുന്നു.കൊല്ലം സ്വദേശി റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത്.ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ബിജുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്രാവൽ ഏജൻസി നടത്തുന്ന ബിജു തട്ടികൊണ്ടുപോയ സംഘത്തിലുള്ള ഒരാളിൽ നിന്ന് യൂറോപ്പിലേക്ക് ജോലി വാഗ്ദാനം ചെയ്ത പണം കൈപ്പറ്റിയിരുന്നു.പിന്നീട് ജോലി ലഭിക്കാത്തതും പണം തിരികെ നൽകാതിരിക്കുകയും ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് തട്ടികൊണ്ട് പോകാൻ സംഘം തീരുമാനിക്കുന്നത്. കേസിൽ ബിജുവിൽ നിന്ന് മൊഴി രേഖപ്പെടുത്തുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.പെട്രോൾ അടിക്കാനായി പമ്പിലെത്തിയ ബിജുവിനെകാർ ഉൾപ്പെടെയാണ് തട്ടിക്കൊണ്ടുപോയത്.