സംസ്ഥാന ബിജെപിക്ക് 21 അംഗ കോർ കമ്മിറ്റി; പട്ടികയിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും

തിരുവനന്തപുരം∙ സംസ്ഥാന ബിജെപിക്ക് 21 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരടങ്ങുന്നതാണ് 21 അംഗ കോർ കമ്മിറ്റി. ഇവരെക്കൂടാതെ രാജീവ് ചന്ദ്രശേഖർ, സി. സദാനന്ദൻ, പി.കെ. കൃഷ്ണദാസ്, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, എ.പി. അബ്ദുള്ളക്കുട്ടി, അനിൽ കെ. ആന്റണി, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, പി. സുധീർ, അഡ്വ. കെ. കെ. അനീഷ് കുമാർ, അഡ്വ. ഷോൺ ജോർജ്, സി. കൃഷ്ണ കുമാർ, അഡ്വ. ബി. ഗോപാലകൃഷണൻ, കെ. സോമൻ, വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. പ്രകാശ് ജാവദേക്കർ, അപരാജിത സാരംഗി എന്നിവർ കേന്ദ്ര ക്ഷണിതാക്കളാണ്.



