ട്രംപിന്റെ ആവശ്യത്തിന് വഴങ്ങി ആപ്പിൾ

അമേരിക്കൻ ആവശ്യങ്ങൾ പരിഗണിച്ച് ഉത്പാദനം നടത്തണമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് വഴങ്ങി ആപ്പിൾ. അമേരിക്കയിൽ 100 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം നടത്തും. ഇതോടെ കന്പനിയുടെ മൊത്തം നിക്ഷേപം 600 ബില്യൺ ഡോളറാകും.
വരുന്ന നാല് വർഷം കൊണ്ടായിരിക്കും നിക്ഷേപമെന്ന് ആപ്പിൾ സിഇഓ ടിം കുക്ക്. ആപ്പിൾ അമേരിക്കയിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ട്രംപിനൊപ്പമുള്ള വാർത്താ സമ്മേളനത്തിലാണ് ആപ്പിൾ സിഇഓ കമ്പനിയുടെ അമേരിക്കൻ പദ്ധതി വ്യക്തമാക്കിയത്.
ടെക്സസിൽ എഐ സെർവർ പ്ലാന്റ് തുടങ്ങാനും കന്പനിക്ക് പദ്ധതിയുണ്ടെന്ന് ടിം കുക്ക് അറിയിച്ചു. ആപ്പിൾ വാച്ചുകൾക്കും ഐ ഫോണുകൾക്കും കെന്റക്കിയിൽ നിർമിക്കുന്ന കോർണിങ് ഗ്ലാസ് ഉപയോഗിക്കുമെന്നും കുക്ക് വ്യക്തമാക്കി.