വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹരജിയിൽ വൈസ് ചാന്‍സലറോട് ചോദ്യങ്ങളുമായി ഹൈക്കോടതി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചാണെന്ന് ഹൈക്കോടതി ചോദിച്ചു.
സിന്‍ഡിക്കേറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നതെന്നും കോടതി ചോദ്യമുന്നയിച്ചു. വൈസ് ചാൻസിലർ സിൻഡിക്കേറ്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കേണ്ട ഒരു ഓഫീസർ മാത്രമാണെന്ന് സർവകലാശാലയും കോടതിയെ അറിയിച്ചു.
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കറ്റിന്റെ അധികാരം ഉപയോഗിച്ച്. സസ്‌പെന്‍ഷന്‍ വിവരം സിന്‍ഡിക്കറ്റിനെ അറിയിച്ചാല്‍ വിസിയുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി. മറ്റു തീരുമാനങ്ങൾ എടുക്കേണ്ടത് സിൻഡിക്കേറ്റ് എന്നും കോടതി പറഞ്ഞു. കേസിൽ ബുധനാഴ്ച അന്തിമ ഉത്തരവിറക്കും.