തദ്ദേശ തെരഞ്ഞെടുപ്പ്: സി.പി.എം. മുന്നൊരുക്കം തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഡ് -ഡിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ സി.പി.എം.
ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ലോക്കല്‍- ഏരിയാ കമ്മിറ്റികള്‍ക്കും സംസ്ഥാനത്തെ 14 ജില്ലാ കമ്മിറ്റികള്‍ക്കും സംസ്ഥാന കമ്മിറ്റി സര്‍ക്കുലര്‍ മുഖേന നല്‍കി.
പഞ്ചായത്തുകളില്‍ വാര്‍ഡ് കമ്മിറ്റികളും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലകളില്‍ പാര്‍ട്ടിയുടെ ഡിവിഷന്‍ കമ്മിറ്റികളും രൂപീകരിക്കാനാണു നിര്‍ദേശം.
തെരഞ്ഞെടുപ്പിന് മുമ്പു പാര്‍ട്ടി വോട്ടുകളുടെ പട്ടിക സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുകയാണു ലക്ഷ്യം. പാര്‍ട്ടി വോട്ടുകളില്‍ സംഭവിച്ചിട്ടുള്ള ചോര്‍ച്ചകളും വ്യക്തമാകേണ്ടതുണ്ട്. പുതിയ വോട്ടര്‍മാരുടെ കണക്കെടുപ്പും ഇതിനൊപ്പം നടത്തും. 25 വയസില്‍ താഴെയുള്ളവരുടെ യോഗം വിളിച്ച് പരമാവധി പേരെ പാര്‍ട്ടിയോട് അടുപ്പിക്കുകയും ലക്ഷ്യമാണ്.
അടുത്ത 15 നകം ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രാഥമിക പട്ടിക തയാറാക്കണം. രണ്ടു പാര്‍ട്ടി പ്രവര്‍ത്തകര്‍ 30 വീടുകള്‍ എന്ന നിലയ്ക്ക് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കരട് വോട്ടര്‍ പട്ടിക എത്തുമ്പോള്‍ ഒഴിവാക്കപ്പെട്ടവരെയും ഇരട്ട വോട്ടുകളും പാര്‍ട്ടി വോട്ടുകളും തരംതിരിച്ചറിയാന്‍ വേണ്ടിയാണ് ഈ സംവിധാനം.പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഒരു വാര്‍ഡില്‍ നാല് സ്‌ക്വാഡുകള്‍ വീതം പ്രവര്‍ത്തിക്കണം. ഒരു പഞ്ചായത്തില്‍ ഒരു ജില്ലാ കമ്മിറ്റി അംഗത്തിനു വീതം ചുമതല ഉണ്ടായിരിക്കും.
മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ മേഖലകളില്‍ ഒരു സംസ്ഥാന കമ്മിറ്റി അംഗവും ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ചുമതലക്കാരവും.നഗരപ്രദേശത്ത് ഫïാറ്റുകള്‍ കേന്ദ്രീകരിച്ചും അല്ലാത്തിടങ്ങളില്‍ വീട്ടുമുറ്റ യോഗങ്ങള്‍ സംഘടിപ്പിച്ചും പ്രത്യേക യോഗങ്ങള്‍ നടത്തണം. ഇതില്‍ അംഗന്‍വാടി, ഹരിത കര്‍മ്മസേന, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യം ഉണ്ടാകണം.
തദ്ദേശ തെരഞ്ഞെടുപ്പുകളും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണു സി.പി.എമ്മിന്റെ മുന്നൊരുക്കം.