ട്രംപ് നുണയനാണെന്ന് പറയാൻ ധൈര്യമുണ്ടോ?’; മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ട്രംപ് നുണയനാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

വെടിനിർത്തൽ പ്രഖ്യാപിച്ച കാര്യം 29 തവണ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സത്യം എന്താണെന്ന് പ്രധാനമന്ത്രി പറയണം. ധൈര്യമുണ്ടെങ്കിൽ ട്രംപ് പറയുന്നത് നുണയാണെന്ന് പറയണം. ഇന്ദിരാഗാന്ധിയുടെ ധൈര്യമുണ്ടെങ്കിൽ അദ്ദേഹം അത് പറയട്ടെ. മോദി സംസാരിക്കുമ്പോൾ അദ്ദേഹമത് പറയണമെന്ന് രാഹുൽ ഗാന്ധി പറ‍ഞ്ഞു.

ഒരു വിമാനം പോലും നഷ്ടമായില്ലെന്ന് മോദി പറയട്ടെ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അസം മുനീറിന് ട്രംപ് വിരുന്ന് നൽകി. നമ്മുടെ പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞോ. വളരെ അപകടകരമായ രീതിയിലാണ് നമ്മൾ കടന്നു പോകുന്നത്. ഇന്ദിരാഗാന്ധിയെ പോലെ ധൈര്യമുള്ള പ്രധാനമന്ത്രിയെയാണ് നമുക്ക് ആവശ്യം. ഇന്ത്യയെ ഒരിക്കലും യുദ്ധക്കളമാക്കി മാറ്റരുത്. പ്രധാനമന്ത്രിയുടെ ഇമേജിനേക്കാൾ വലുതാണ് നമ്മുടെ രാഷ്ട്രമെന്ന് അദ്ദേഹം മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *