വി .ഡി സതീഷനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി;”ഈഴവ വിരോധി”

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അധിക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം കണ്ടതിൽവെച്ച് ഇങ്ങനെയൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നാണ് വെള്ളാപ്പള്ളി വി.ഡി. സതീശിനെക്കുറിച്ച് പറഞ്ഞത്.
കേരളം കണ്ടതിൽവെച്ച് ഇങ്ങനെയൊരു പരമ പന്നനെ ഞാൻ കണ്ടിട്ടില്ല. പന്നൻ എന്നുതന്നെ ഞാൻ പറയും. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ? ഈഴവ വിരോധിയും കൂടിയാണ്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ ഒതുക്കിയില്ലേ? -വെള്ളാപ്പള്ളി പറഞ്ഞു.
എന്നാൽ, വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്തെത്തി. എന്‍റെ നിയോജക മണ്ഡലത്തിൽ 52 ശതമാനം വോട്ടർമാർ ഈഴവ സമുദായത്തിൽപെട്ടയാളുകളാണ്. ഞാന്‍ ശ്രീനാരായണീയനും കൂടിയാണ്. ശ്രീനാരായണ ഗുരുവിനെ ഇഷ്ടപ്പെടുന്നയാളും അദ്ദേഹത്തിന്‍റെ ദർശനത്തിൽ വിശ്വസിക്കുന്നയാളുമാണ്. ഗുരുദേവൻ എന്ത് പറയരുതെന്ന് പറഞ്ഞോ, അത് അദ്ദേഹം പറയുന്നു എന്ന് മാത്രമാണ് അദ്ദേഹത്തിനെതിരെ എനിക്ക് പരാതിയുള്ളത്. വർഗീയത പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കാൻ ആര് ശ്രമിച്ചാലും ഞങ്ങൾ എതിർത്തിരിക്കും -വി.ഡി. സതീശൻ പറഞ്ഞു.