തിരുവനന്തപുരത്ത് ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം കാട്ടിയയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര്‍ ലോ കോളജ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നാണ് പ്രാഥമിക വിവരം.
വരുന്ന രണ്ട് ദിവസം അവധിയായതിനാല്‍ നാട്ടിലേക്ക് പോകുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതി കയറിപ്പിടിച്ച ഉടന്‍ തന്നെ പെണ്‍കുട്ടി ഒച്ചവയ്ക്കുകയും റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.