”പറഞ്ഞ് പറഞ്ഞ് എന്തും പറയാം എന്നായി പുതിയ വിവാദങ്ങളോട് പ്രതികരിച്ച; രേണു സുധി

ജീവിതത്തിൽ ഒന്നുമാകാൻ പറ്റാത്തവരാണ് തന്നെ വിമർശിക്കുന്നതെന്ന് രേണു പറയുന്നു. സമൂഹത്തെ മുഴുവനായി പറയുന്നില്ല ചില ആളുകൾ എന്നെ മനസിലാക്കുന്നില്ല. സ്ത്രീകളാണ് നെഗറ്റീവ് കമന്റിടുന്നവരിൽ കൂടുതൽ. അതും ഒറിജിനൽ പ്രൊഫൈലിൽ നിന്നും.
എന്നെ നെഗറ്റീവ് പറയാൻ കാരണം അവർക്കൊന്നും ആകാൻ പറ്റാത്തതുകൊണ്ടാകും. എന്ന് കരുതി ഞാൻ വലിയ ആളായെന്നല്ല. കുറച്ച് പേർ തിരിച്ചറിയുന്നുണ്ട്. സുധിയുടെ വൈഫല്ലേയെന്ന് ചോദിച്ച് സംസാരിക്കാൻ വരാറുണ്ട്. നെഗറ്റീവ് കമന്റിടുന്നവരെ ഞാൻ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് അവർക്ക് വ്യക്തി വൈരാഗ്യം ഉണ്ടാകേണ്ട കാര്യവുമില്ല.

അവർക്കൊന്നും ആകാൻ പറ്റാത്തതുകൊണ്ടാകും എന്നെ വിമർശിക്കുന്നതെന്ന് എന്റെ ആലോചനയിൽ തോന്നി. ഒരുപാട് വിധവകളും സിംഗിൾ മോംമ്സും എനിക്ക് മെസേജ് അയക്കാറുണ്ട്. എന്റെ വാക്കുകൾ അവർക്ക് ധൈര്യം കൊടുക്കുന്നതായി പറയാറുണ്ടെന്നും രേണു പറയുന്നു. എടിഎം കാർഡിട്ട് പൈസ എടുക്കാൻ പോലും സുധി ചേട്ടൻ ഉണ്ടായിരുന്ന കാലത്ത് എനിക്ക് അറിയില്ലായിരുന്നുവെന്നത് സത്യമാണ്. പേടിയും വെപ്രാളവുമാണ്.
അഭിനയം ആദ്യം എനിക്കൊരു ജോലിയായിരുന്നു. പിന്നീടാണ് പാഷനായി മാറിയത്. സുധി ചേട്ടനുണ്ടായിരുന്നപ്പോൾ അഭിനയം എന്ന ആഗ്രഹമെ ഇല്ലായിരുന്നു. അന്ന് പുള്ളി അധ്വാനിക്കുന്നുണ്ടായിരുന്നു. അതുപോലെ ഞാൻ ഏവിയേഷൻ പഠിച്ചതാണ്. നെടുമ്പാശ്ശേരിയിൽ ജോലിക്ക് ശ്രമിച്ചിരുന്നു. എനിക്കിപ്പോൾ ജോലിയുണ്ടല്ലോ. നിനക്കിപ്പോൾ അതിന്റെ ആവശ്യമില്ല.

നീ വീട്ടിൽ ഇരുന്നാൽ മതിയെന്ന് സുധി ചേട്ടൻ പറഞ്ഞു. മോൻ കിച്ചുവും പറഞ്ഞു അമ്മയെ ഇപ്പോൾ ജോലിക്ക് വിടേണ്ട അച്ഛായെന്ന്. അന്ന് ജോലിക്ക് പോകാൻ താൽപര്യമുണ്ടായിരുന്നു. സുധി ചേട്ടനും മോനും പോകേണ്ടെന്ന് പറഞ്ഞതുകൊണ്ട് അവരുടെ ഇഷ്ടത്തിന് ഞാൻ നിന്നു. അവർക്ക് വേണ്ടി ജീവിക്കാൻ വന്ന് കഴിഞ്ഞാൽ അവരുടെ ഇഷ്ടത്തിന് നിൽക്കണമല്ലോ. അവരെ ഞാൻ കുറ്റപ്പെടുത്തുകയല്ല. സന്തോഷം. ഇപ്പോൾ എനിക്ക് ജോലി അത്യാവശ്യമാണ്. കാരണം വീട്ടിൽ ഞാൻ മാത്രമാണ് സമ്പാദിക്കുന്നത്.
സ്ഥിരതയുള്ള ജോലിക്ക് ശ്രമിച്ചിരുന്നു. ഒരുപാട് അന്വേഷിച്ച് നടന്നിരുന്നു. കടയിൽ വരെ ചോദിച്ചു. ഒരു ഷോപ്പിൽ ഇന്റർവ്യു വരെ കഴിഞ്ഞിരുന്നു. അന്ന് ഞാൻ ഡ്രാമ ആർട്ടിസ്റ്റ് കൂടിയായിരുന്നു. ലൈം ലൈറ്റിൽ നിൽക്കുന്നയാളല്ലേ. നാടകത്തിനും മറ്റുമായി പെട്ടന്ന് ലീവ് ചോദിച്ചാൽ കിട്ടില്ല. അതെല്ലാം വേണ്ടെന്ന് വെച്ച് വരികയാണെങ്കിൽ ജോലിയിൽ പ്രവേശിക്കാമെന്നാണ് അവർ പറഞ്ഞത്. ഫ്ലവേഴ്സ് ചാനലിൽ നിന്നും ജോലിയുടെ ഓഫർ വന്നിട്ടില്ല.

പക്ഷെ അനൂപ് ചേട്ടൻ വഴി ഒരു ജോലിയുടെ കാര്യം പറഞ്ഞിരുന്നു. അക്കൗണ്ടന്റിന്റെ ജോലിയായിരുന്നു. പക്ഷെ എനിക്ക് കണക്ക് അറിയില്ല. അതുകൊണ്ട് പോയില്ല. പിന്നെ എന്നെ അഭിനയിപ്പിക്കാമോയെന്ന് ഞാൻ ആരോടും അങ്ങോട്ട് പോയി ചോദിച്ചിട്ടില്ല. സുധി ചേട്ടനെ വെച്ച് സിനിമ എടുത്ത സംവിധായകർ എന്റെ നല്ല സുഹൃത്തുക്കളാണ്. അവരോട് പോലും ഞാൻ അവസരം ചോദിക്കാറില്ല. വേറൊരു ജോലി കിട്ടിയാലും അഭിനയ മേഖല സൈഡിലൂടെ കൊണ്ടുപോകും. ലൈം ലൈറ്റിൽ നിൽക്കാൻ ഇന്നേവരെ ശ്രമിച്ചിട്ടില്ല.
നൂറിൽ എൺപത്തിയഞ്ച് ശതമാനം ആളുകളും എന്നെ സ്നേഹിക്കുന്നവരാണ്. ബാക്കിയുള്ളവരാണ് വിവാദമുണ്ടാക്കുന്നത്. സുധി ചേട്ടന്റെ ചരമവാർഷിക ദിവസം മീഡിയ വീട്ടിൽ വന്നിരുന്നു. അന്ന് മഴയുണ്ടായിരുന്നു. അവരിൽ ഒരാളുടെ ദേഹത്ത് വെള്ളം വീണു. അങ്ങനെയാണ് അയാൾ പിന്നീട് എന്നോട് വീട്ടിൽ ചോർച്ചയുണ്ടോയെന്ന് ചോദിച്ചത്. അല്ലാതെ ഞാൻ പറഞ്ഞ് കൊടുത്തിട്ട് ചോദിച്ചതല്ല. ആര് എന്ത് ചോദ്യം ചോദിച്ചാലും ഞാൻ ഉത്തരം പറയും. എനിക്ക് ഉത്തരമില്ലാത്ത ചോദ്യമില്ലെന്നും രേണു പറയുന്നു.