ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം; അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ നടന്നഅനുസ്മരണ പരിപാടി ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.
ഉമ്മന്‍ ചാണ്ടി വ്യക്തിമാത്രമല്ല,കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌ക്കാരമാണെന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.പല അര്‍ഥത്തിലും ഉമ്മന്‍ ചാണ്ടി എന്റെ ഗുരു ആണ്. കേരളത്തിലെ പലര്‍ക്കും ഉമ്മന്‍ ചാണ്ടി അങ്ങനെ ആണ്. അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് നടക്കുന്നത്. ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കി അവര്‍ക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മന്‍ ചണ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയെപ്പോലെ ആളുകളെ വളര്‍ത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹം. ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഒരുപാട് പഠിച്ചു. ഒരുപാട് രാഷ്ട്രീയ ആക്രമണം നേരിട്ടു. നുണപ്രചാരണം നേരിട്ടു. എന്നിട്ടും ആരെക്കുറിച്ചും മോശം പറഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡോക്ടര്‍മാര്‍ അനുവദിക്കാതിരുന്നിട്ടും ഉമ്മന്‍ചാണ്ടി ഭരത് ജോഡോയില്‍ നടക്കാന്‍ വന്നു. ഒടുവില്‍ ഞാന്‍ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലെ ഉള്ളവര്‍ ഉണ്ടാകണം. ഉമ്മന്‍ ചാണ്ടിക്ക് രാഷ്ട്രീയതില്‍ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് മനുഷ്യ – മൃഗ സംഘര്‍ഷം കൂടുതല്‍ ഉള്ള പ്രദേശമാണ്. അവിടുത്തെ ആളുകള്‍ക്ക് നല്‍കേണ്ടത് വാഗ്ദാനങ്ങള്‍ അല്ല. അവിടെ ഉള്ള ജനങ്ങളുടെ യഥാര്‍ത്ഥ വികാരം മനസ്സിലാക്കുക ആണ് വേണ്ടത്. പല യുവ നേതാക്കളും തന്റെ അടുത്ത് വന്നു ഒരുപാട് കര്യങ്ങള്‍ പറയാറുണ്ട്. നന്നായി സംസാരിക്കാന്‍ സാധിക്കുന്നവര്‍ ആണ് ഇവരൊക്കെ. എന്നാല്‍ ഞാന് നോക്കുന്നത് ഇവര്‍ മനുഷ്യരെ എങ്ങനെ മനസ്സിലാകുന്നു എന്നാണ്. അത് എനിക്ക് മനസ്സിലായത് ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനത്തില്‍ നിന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.