സാമുവല്‍ ജെറോം നിമിഷപ്രിയയുടെ കുടുംബത്തെയും മലയാളികളെയും പറ്റിച്ചു?

തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ വര്‍ഷങ്ങളായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോം നിമിഷയുടെ കുടുംബത്തെയും മലയാളികളേയും ഇതുവരെ പറ്റിക്കുകയായിരുന്നു എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ നിരവധി ആൾക്കാരാണ് ഇത്തരത്തിൽ കമന്റുകളുമായി രംഗത്തുവരുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിനുശേഷം സാമൂവൽ ജെറോം ചില ചാനലുകളിൽ നടത്തിയ പരാമർശങ്ങളാണ് ഇത്തരം ഒരു ചോദ്യം ചോദിക്കാൻ കാരണം. സാമുവൽ ജെറോം നേരത്തെ പറഞ്ഞിരുന്നത് താൻ തലാലിന്റെ കുടുംബത്തെ കണ്ടിരുന്നുവെന്നും കുടുംബവുമായി നിമിഷ പ്രിയയുടെ മോചനത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്ന് ആയിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കാന്തപുരം ആയി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി ശ്രമിക്കുന്നവർ പറയുന്നത് ഇതുവരെ കുടുംബവുമായി ബന്ധപ്പെടാൻ സിറിയയിൽ മോചനമായി പ്രവർത്തിക്കുന്ന സാമൂവൽ ജെറോമിന് കഴിഞ്ഞിട്ടില്ലെന്നാണ്. കഴിഞ്ഞിരുന്നുവെങ്കിൽ ഇതിനു മുൻപേ നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുമായിരുന്നു എന്നും ഇവർ പറയുന്നു. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി കേരളത്തിൽ തന്നെ വലിയ രീതിയിൽ പണപ്പിരിവ് നടത്തിയിരുന്നു. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് നിമിഷയുടെ മോചനത്തിനായി സാമൂവൽ ജെറോമിന് കുടുംബം അയച്ചു നൽകിയതെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇത്രയും വലിയൊരു തുക കയ്യിലുണ്ടായിട്ടും നിമിഷപ്രിയയുടെ മോചനത്തിനായി ഫലപ്രദമായി സാമൂവൽ ജെറോം ഇടപെട്ടിട്ടുണ്ടോ എന്ന സംശയം ആണ് സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ ചർച്ചയിൽ സാമുവൽ ജെറോമിനെതിരെ നിമിഷ പ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പിൻബലത്തിലാണ് സോഷ്യൽ മീഡിയയിൽ ആളുകൾ സാമുവൽ ജെറോമിനെതിരെ രംഗത്ത് വരുന്നത്. നിമിഷപ്രിയയെ തൂക്കിലേറ്റാൻ തിയതി നിശ്ചയിച്ചപ്പോൾ സാമുവൽ ജെറോം സിറിയയില്ലായിരുന്നു. അദ്ദേഹം നാട്ടിൽ പോയിരിക്കുകയായിരുന്നു എന്നാണ് നിമിഷ പ്രിയയുടെ അമ്മ പറഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് സാമുവൽ ജെറോം തിരികെ സിറിയയിലെത്തിയത്. നിമിഷ പ്രിയയുടെ അമ്മ നിമിഷയെ കാണാൻ ജയിലിൽ എത്തിയപ്പോൾ നിമിഷ അമ്മയോട് ചോദിച്ചത് സാർ എന്ന് തിരികെ വരുമെന്ന കാര്യം മാത്രമായിരുന്നു. സാറിനോട് എങ്ങനെയെങ്കിലും പെട്ടെന്ന് എത്താൻ പറയുമോ എന്നായിരുന്നു നിമിഷ അമ്മയോട് അഭ്യർത്ഥിച്ചത്. എന്നാൽ നിമിഷ പ്രിയയുടെ വധിശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടും സാമുവൽ ജെറോം ഫലപ്രദമായി ഇടപെട്ടില്ലെന്നുള്ള ആരോപണമാണ് ഇതിന് ബദലായി ചൂണ്ടിക്കാണിക്കുന്നത്. ഇത് ശരിവെക്കുന്ന തരത്തിൽ സ്വകാര്യ ചാനൽ ചർച്ചയിൽ ചാണ്ടി ഉമ്മൻ എംഎൽഎയും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനം ഒന്ന് മന്ദഗതിയിലായി എന്നാണ് ചാണ്ടി ഉമ്മൻ പങ്കുവെക്കുന്നത്. ഇതിനെ തുടർന്നാണ് ചാണ്ടി ഉമ്മൻ കേരള ഗവർണറെയും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെയും നിമിഷ പ്രിയയുടെ മോചനത്തിനായി സമീപിക്കുന്നത്. ഈ ഇടപെടൽ ഫലപ്രദമായി എങ്കിലും അതിന്റെ ക്രെഡിറ്റ് അടിക്കാൻ സാമുവൽ ജെറോം മുൻപന്തിയിൽ നിൽക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം.



